Thursday, April 10, 2025
World

അമേരിക്കയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി, പാരീസ് ഉടമ്പടിയിൽ അംഗമാകും; ട്രംപിനെ തിരുത്തി ബൈഡന്റെ ഉത്തരവുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തിരുത്തി ഡോ ബൈഡന്റെ ഉത്തരവുകൾ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ് ഹൗസിൽ എത്തിയ ബൈഡൻ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിട്ടു

17 ഉത്തരവുകളിലാണ് ബൈഡന്റെ ഒപ്പിട്ടത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും ചെയ്യുന്നതടക്കമുള്ള ഉത്തരവുകളാണിത്. വിസ നിയമങ്ങളിലും അഭയാർഥി പ്രശ്‌നത്തിലും കൂടുതൽ ഉദാര നടപടികളുണ്ടാകും

ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമാക്കും, മാർച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം, പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരും, മെക്‌സിക്കോ അതിർത്തിയിലെ മതിൽ നിർമാണത്തിന് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള സഞ്ചാര വിലക്കുകൾ അവസാനിപ്പിക്കും തുടങ്ങിയവയാണ് പ്രധാന ഉത്തരവുകൾ

Leave a Reply

Your email address will not be published. Required fields are marked *