Tuesday, January 7, 2025
World

കോവിഡ് ചൈനീസ് വൈറസ് തന്നെ; ട്രംപിനെ ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്

വാഷിങ്ടൻ • അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ വീണ്ടും രംഗത്ത്. ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ലീ മെംഗ് യാന്‍ കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

കോവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചത് തന്നെയാണെന്നും കോവിഡ് വ്യാപനം മറച്ചു വയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍ വീണ്ടും ‍രംഗത്തെത്തി. നേരത്തെയും ഇവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണു ലോകാരോഗ്യ സംഘടനയ്ക്കെതിരായി ലീ പ്രസ്താവന നടത്തിയത്. കോവിഡ് വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്നു അമേരിക്ക തന്നെ നേരത്തെ ആരോപണം നടത്തിയിരുന്നു. കോവിഡ് പടര്‍ന്നു പിടിക്കുന്ന കാര്യം ചൈന മനഃപൂര്‍വ്വം മറച്ചുവെച്ചതായി ലീ ആരോപിച്ചിരുന്നു.

കോവിഡ് 19-നു കാരണമായ മാരകമായ കൊറോണ വൈറസ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോര്‍ട്ടുകളും പുറത്തു വിട്ടിരുന്നു. കോവിഡിനു കാരണമായി സാര്‍സ്-കോവ്-2 വൈറസിനെ ആറുമാസം കൊണ്ടു ലാബറട്ടറിയിലെ അനുയോജ്യമായ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.

തന്റെ ഈ വെളിപ്പെടുത്തലുകൾ ജീവന് തന്നെ ഭീഷിണിയുയർത്തുന്നതായി. കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കോവിഡ് മനുഷ്യനില്‍നിന്നും മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചുവെന്നു മുന്നറിയിപ്പ് നല്‍കിയെങ്കിലും ഹോങ്കോങ്ങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ വിലക്കിയിരുന്നുവെന്നു ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായയ ലീ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *