Sunday, December 29, 2024
Kerala

കെ എസ് ആര്‍ ടി സി ശമ്പള വിതരണം നാളെ മുതല്‍; ഡ്യൂട്ടി ബഹിഷ്കരണം പ്രതിസന്ധി കൂട്ടുമെന്നും സിഎംഡ‍ി

സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങുമെന്ന് സിഎംഡി. കോവിഡിന് ശേഷമുള്ള റിക്കാർഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ചത്. ഏകദേശം 5.79 കോടി രൂപ. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരി​ഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കരുതെന്നും സിഎംഡി അഭ്യർത്ഥിച്ചു.

സർവ്വീസ് മുടങ്ങുന്നത് കൊണ്ട് കെഎസ്ആർടിസിയെ ജനങ്ങളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നതെന്ന് സിഎംഡി പറഞ്ഞു. അത് കൊണ്ട് തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൽ മേൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിൻമാറി സർവ്വീസ് നടത്തണമെന്നും സിഎംഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *