Sunday, January 5, 2025
World

കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസര്‍

ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​മ്പ​നി​യാ​യ ഫൈ​സ​ർ. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നാ​ണു ക​മ്പ​നി അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന ആ​ളു​ക​ളി​ലും ഗുരുതര രോഗമുള്ളവരിലും വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ണു​ബാ​ധ​യു​ണ്ടാ​യി​ല്ലെ​ന്നും കമ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്‌സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്‌സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.വാക്‌സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു.

കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ൻ 90 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ഫൈ​സ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ജ​ർ​മ​ൻ പ​ങ്കാ​ളി​യാ​യ ബ​യോ​ടെ​ക്കു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ വാ​ക്സി​ന് ഗൗ​ര​വ​മേ​റി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി യു​എ​സ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ഈ ​മാ​സം ത​ന്നെ തേ​ടു​മെ​ന്നും ഫൈ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു

യു​.എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (എ​ഫ്ഡി​എ) അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വാ​ക്സി​ൻ പു​റ​ത്തി​റ​ക്കാ​നാ​വൂ.

Leave a Reply

Your email address will not be published. Required fields are marked *