Sunday, January 5, 2025
World

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി​ പി​ന്നി​ട്ടു

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 40,264,219 പേർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 30,108,034 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,118,167 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

ആ​ഗോ​ള​ത​ല​ത്തി​ൽ 9,038,018 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തി​ൽ 71,972 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ൻ​റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ൻ, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15ലു​ള്ള​ത്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *