ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തും; ഭീഷണിയുമായി പാക് നേതാവ്
ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്‌സിതാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് വീണ്ടും ഭീഷണി വരുന്നത്. ‘പാകിസ്താന്റെ പക്കൽ ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. മിണ്ടാതിരിക്കില്ല ഞങ്ങൾ. ആവശ്യം വന്നാൽ തിരിഞ്ഞു നോക്കാതെ പ്രവർത്തിക്കും’ ഷാസിയ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭുട്ടോയുടെ പരാമർശത്തിൽ ഒ.ഐ.സിയുടെ (ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന) പിന്തുണ ഉറപ്പാക്കാൻ പാകിസ്താന് കഴിഞ്ഞില്ല. വിഷയത്തിൽ പിന്തുണ ഉറപ്പാക്കാൻ പാക്കിസ്താൻ നടത്തിയ നയതന്ത്ര നീക്കങ്ങളിൽ അംഗരാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചില്ല.
ബിൻ ലാദനുമായ് ബന്ധപ്പെട്ട ഇന്ത്യയുടെ യു.എന്നിലെ നിലപാട് ഇസ്ലാമിക രാജ്യങ്ങൾക്ക് എതിരായ നീക്കമായി പാക്കിസ്താൻ അംഗരാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. കരുതലോടെ വസ്തുതാപരമായിട്ട് പാക്കിസ്താൻ പ്രതികരിക്കണമായിരുന്നെന്ന് ഈജിപ്ത്, ഇന്ത്യോനേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ സ്വീകരിച്ചു.