Sunday, January 5, 2025
World

യുഎസിൽ പിടിമുറുക്കി ഒമിക്രോൺ; പ്രതിദിന രോഗികള്‍ ഒരുലക്ഷം പിന്നിട്ടു: മരണനിരക്ക് ഉയരുമെന്ന് ബൈഡന്‍

 

വാഷിങ്ടൺ: കൊറോണയുടെ ഒമിക്രോണ്‍ വകഭേദം യുഎസിൽ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ജോ ബൈഡൻ . തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം പറഞ്ഞു . പ്രതിരോധത്തിനായി ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം പിന്നിട്ടതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്.  ഡിസംബര്‍ ഒന്നിന് 86,000 രോഗികള്‍ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് കുതിച്ചു .

ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോണ്‍ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ആഗോള തലത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ പ്രതിദിനം 1,150 എന്ന ശരാശരിയിലാണ് മരണ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *