24 മണിക്കൂറിനിടെ 31,443 പേർക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. 2020 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശിൽ വിട്ടുപോയ കൊവിഡ് മരണങ്ങളുടെ കണക്കു കൂടി വിട്ടു ചേർത്തതിനാലാണ് രാജ്യത്തെ പ്രതിദിന മരണനിരക്ക് ഉയർന്നത്
രാജ്യത്ത് ഇതിനോടകം 3,08,74,376 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 4,10,784 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 4,32,778 പേരാണ് ചികിത്സയിൽ കഴിയുന്നത്.