ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം
പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.