ഗുജറാത്തിൽ നടുക്കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി
ഗുജറാത്തിൽ നടുക്കടലിൽ വെച്ച് തീപിടിച്ച മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരെ കോസ്റ്റുഗാർഡ് രക്ഷപ്പെടുത്തി. അറബിക്കടലിൽ ഗുജറാത്ത് തീരത്ത് നിന്ന് 50 മൈൽ അകലെയാണ് അപകടമുണ്ടായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കോസ്റ്റുഗാർഡിന്റെ ആരുഷ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. അപകടകാരണം വ്യക്തമല്ല. ബോട്ട് പൂർണമായും കത്തി നശിച്ചു. തീ പടർന്നതോടെ ബോട്ട് കടലിൽ മുങ്ങുകയും ചെയ്തു.