Monday, January 6, 2025
World

24 മണിക്കൂറിനിടെ ഏഴുലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ ഏഴരക്കോടിയിലേക്ക്, അമേരിക്കയില്‍ തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം അപകടകരമാംവിധം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഏഴുലക്ഷം കടന്നതായാണ് പുതിയ കണക്ക്. 7,14,908 പേര്‍ക്ക് ഒറ്റദിവസം രോഗം ബാധിച്ചപ്പോള്‍ 13,446 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,45,34,155 ആയി ഉയര്‍ന്നു. ഇതുവരെ 16,55,226 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്.

5,23,72,534 പേരുടെ രോഗം ഭേദമായി. 2,05,06,395 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,07,498 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്കയിലാണ് തീവ്രരോഗവ്യാപനമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,46,996 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് കണക്ക്. ഇതില്‍ 3,486 പേര്‍ മരിച്ചു. ബ്രസീലില്‍ ഈ സമയം 68,437 പേര്‍ക്ക് രോഗം പിടിപെടുകയും 968 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. റഷ്യ, ഇന്ത്യ, തുര്‍ക്കി, യുകെ, ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രതിദിന രോഗവ്യാപനമുള്ളത്. അതേസമയം, മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം ഇവിടങ്ങളില്‍ കുറവാണ്.

 

അമേരിക്കയില്‍ ആകെ 1,73,92,618 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 3,14,577 മരണവുമുണ്ടായി. 1,01,70,735 പേര്‍ വൈറസില്‍നിന്ന് മുക്തി നേടി. 69,07,306 പേരിപ്പോഴും ചികില്‍സയില്‍ തന്നെയാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,73,92,618 (3,14,577), ഇന്ത്യ- 99,51,072 (1,44,487), ബ്രസീല്‍- 70,42,695 (1,83,822), റഷ്യ- 27,34,454 (48,564), ഫ്രാന്‍സ്- 24,09,062 (59,361), തുര്‍ക്കി- 19,28,165 (17,121), യുകെ- 19,13,277 (65,520), ഇറ്റലി- 18,88,144 (66,537), സ്‌പെയിന്‍- 17,82,566 (48,596), അര്‍ജന്റീന- 15,17,046 (41,365).

Leave a Reply

Your email address will not be published. Required fields are marked *