Saturday, April 12, 2025
World

സര്‍ക്കാര്‍ പിന്തുണയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉയരും: മുന്നറിയിപ്പുമായി ഗൂഗിൾ

 

ഗവണ്‍മെന്റുകളുടെ പിന്തുണയില്‍ വളരുന്ന സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. ഈ വര്‍ഷം ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഇറാനിയന്‍ ഹാക്കര്‍ സംഘങ്ങളടക്കം യുകെ സര്‍വ്വകലാശാലയെ ലക്ഷ്യമിടുന്നതായും ഗൂഗില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് അമ്പതിനായിരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും, അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി സര്‍ക്കാര്‍ പിന്തുണയോടെ 270ഓളം സൈബര്‍ ആക്രമണ സംഘങ്ങളെ പിന്തുടരുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.

വാര്‍ത്താ പ്രചരണം, സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കിംഗ്, സാമ്പത്തിക ഉദ്ദേശത്തോടെയുള്ള പീഡനം എന്നിവ കണ്ടെത്തുന്നതിനായി ഗുഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായതെന്നും ഗൂഗിള്‍ ബ്ലോഗ് പറയുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്‌പൈ വെയറുകള്‍ അപ്ലോഡ് ചെയ്യുക, ഫിഷിംഗ് മെയിലുകള്‍ അയക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഹാക്കര്‍ സ്വീകരിച്ചു വരുന്നത്. സര്‍ക്കാര്‍, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, എന്‍ജിഒ, വിദേശനയം, രാജ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളെയാണ് ഇത്തരം ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. 2017 മുതല്‍ തന്നെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ബ്ലോഗില്‍ ഗൂഗിള്‍ പ്രതിനിധി അജാക്‌സ് ബാഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *