വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു.
വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും. അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
പ്രവാസികളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും 14 ദിവസമാണ് ക്വാറന്റൈന്‍.