ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത്
ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത. ബ്ലോഗിലൂടെയാണ് ഗൂഗിളിൻ്റെ വിശദീകരണം. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് സ്റ്റോറേജ് ക്വാട്ട മാനേജുമെന്റ് സംവിധാനത്തിൽ വന്ന പിഴവാണ് ആഗോള തലത്തിൽ ഗൂഗിൾക്ക് സേവനങ്ങൾക്ക് തടസമുണ്ടാക്കിയതെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
നിരവധി ടൂളുകൾ ഉപയോഗിച്ചാണ് ഗൂഗിൾ അതിൻ്റെ സേവനങ്ങൾ നേടുന്ന യൂസർമാരെ സ്ഥിരീകരിക്കുന്നതും ട്രാക്ക് ചെയ്യുന്നതും. ഈ ടൂളുകളെയെല്ലാം പുതിയ ഫയല്‍ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ഒക്ടോബർ മുതൽ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയിലാണ് പിഴവുണ്ടായതെന്നാണ് ഗൂഗിൾ വിശദീകരിക്കുന്നത്.
ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനായി സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അറിയിച്ച ഗൂഗിൾ ഉപയോക്തക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു.
ഡിസംബർ 14 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങളില്‍ തടസം നേരിട്ടത്. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.