അബൂദാബിയിൽ വിമാനത്താവളം അടക്കം രണ്ടിടങ്ങളിൽ സ്‌ഫോടനം; എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
അബൂദാബിയിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം. അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബൂദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ആക്രമണമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതികൾ ഏറ്റെടുത്തു
ആളപായമോ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. അഡ്‌നോകിന്റെ സംഭരണ ശാലക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്.
അബൂബാദി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതും ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്.