ഡി പി ആർ പഠിച്ച ശേഷം പ്രതിപക്ഷം പോസീറ്റിവ് നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ: ധനമന്ത്രി
കെ റെയിലിന്റെ ഡിപിആർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിപിആർ പഠിച്ച് പ്രതിപക്ഷം പോസിറ്റീവായ നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഡിപിആർ നോക്കി ജനങ്ങളുടെ ആശങ്ക മാറട്ടെ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറയാനുള്ള അവസരമുണ്ട്
ആദ്യ ഘട്ടത്തിലെന്ന പോലെ പ്രതിപക്ഷം ഇപ്പോൾ കണ്ണുമടച്ച് എതിർക്കുന്നില്ല. ഭാവിയിലേക്കുള്ള വലിയ പദ്ധതിയാണിത്. ബിജെപിയും യുഡിഎഫും നെഗറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. അതുമാറ്റി പോസിറ്റീവായ നിലപാടിലേക്ക് അവർ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.