താലിബാൻ ഭരണത്തെ അംഗീകരിച്ച് ചൈന; കരുതലോടെ വീക്ഷിച്ച് ഇന്ത്യ
അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത താലിബാന് പിന്തുണ അറിയിച്ച് ചൈന. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് താലിബാന് പിന്തുണ നൽകുന്ന ആദ്യ രാജ്യം കൂടിയാണ് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുമെന്ന സൂചനകളാണ് ചൈന നൽകിയത്
അതേസമയം ചൈനയുടെ പ്രതികരണത്തെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. മേഖലയിൽ പാക്കിസ്ഥാൻ-താലിബാൻ-ചൈന ത്രയങ്ങൾ ഇന്ത്യക്ക് ഭീഷണിയാകാൻ സാധ്യതയേറെയാണ്. ചൈനയുടെ തന്ത്രപ്രധാനമായ വ്യാപാര ഇടനാഴി കടന്നുപോകുന്നത് അഫ്ഗാൻ വഴിയാണ്. ഇതാണ് താലിബാൻ നിയന്ത്രിത ഭരണത്തെ അംഗീകരിക്കാനുള്ള അവരുടെ നീക്കത്തിന് പിന്നിൽ
താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞ് ആയിരക്കണക്കിന് അഫ്ഗാനികൾ പലായനം ചെയ്യുന്നതിനിടെയാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. നേരത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണമെന്ന പരാമർശങ്ങൾ താലിബാന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു.