അമേരിക്കയിലെ മലയാളി സൈനികന്‍ കടലില്‍ ചുഴിയില്‍പ്പെട്ട് മുങ്ങിമരിച്ചു
കോട്ടയം: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങിമരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്‍ട്ടിന്‍ ആന്റഖണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പ്പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. പഠനശേഷം സൈന്യത്തില്‍ ചേര്‍ന്ന് 10 മാസം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ചു വര്‍ഷം മുന്‍പാണ് കോളിന്‍ അമേരിക്കയില്‍ എത്തിയത്.
അമേരിക്കയില്‍ സ്ഥിരതാമസമാണു കോളിന്‍ മാര്‍ട്ടിന്റെ കുടുംബം. സംസ്‌കാരം സൈനിക ബഹുമതികളോടെ ന്യൂയോര്‍ക്കില്‍ നടക്കും. മാതാവ്: മഞ്ജു, സഹോദരന്‍: ക്രിസ്റ്റി മാര്‍ട്ടിന്‍.