ഇവാന ട്രംപ് അന്തരിച്ചു
ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ.
മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. 1977ലാണ് ട്രംപും ഇവാനയും വിവാഹിതരാകുന്നത്. 1980 കളിൽ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒപ്പം നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഇവാന.
ട്രംപ് ടവർ, ട്രംപ് താജ്, ട്രംപ് ഓർഗനൈസേഷൻ എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന.
1992 ൽ ഇരുവരും ബന്ധം വേർപെടുത്തുകയും ചെയ്തു. മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്. ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്ക്.