അമേരിക്കൻ തിരഞ്ഞെടുപ്പ്; പരാജയം അംഗീകരിക്കാതെ ട്രംപ്
ന്യൂയോർക്; യു എസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിനു മുൻപേ തന്നെ താൻ വിജയിച്ചുവെന്ന് പ്രഖ്യാപി ട്രംപ്, എതിർ സ്ഥാനാർഥി ജോ ബൈഡന്റെ ലീഡ് ഉയരുന്നതിന് അനുസരിച്ച്, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഡൊണാൾഡ് ട്രംപ്. അതുകൊണ്ടാണ് ബൈഡൻ കേവലഭൂരിപക്ഷം നേടിയെന്ന വാർത്തകൾ പുറത്തുവരുന്നതിന് തൊട്ടുമുൻപും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പെൻസിൽവേനിയ ഉൾപ്പെടെയുള്ള നിർണായകസംസ്ഥാനങ്ങളിൽ വിജയിച്ചതോടെ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒപ്പം അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.