പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; നെഞ്ചിലും മുഖത്തും ഉൾപ്പെടെ കുത്തേറ്റു
പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. ഒക്ടോബർ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ ഡാനിയൽ നോർവുഡ് ആക്രമിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ ഗാർഗിന് മുഖത്തും വയറ്റിലും നെഞ്ചിലും കുത്തേറ്റു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടിൽ നിന്ന് സഹായം തേടിയ ഗാർഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാർഗിൻ്റെ നില ഗുരുതരമാണ്.