തൃശൂരിൽ മോഷണകുറ്റം ആരോപിച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദനം
തൃശൂര്‍ പീച്ചി ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തില്‍ മോഷണകുറ്റം ആരോപിച്ച് അന്തേവാസിയായ 15കാരന് ക്രൂരമർദനം. കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദിച്ചു. സംഭവത്തിൽ ആശ്രമത്തിലെ വൈദികനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരുക്കേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. സ്കൂള്‍ ബസിലെ ആയയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. ആശ്രമത്തിലെ വൈദികന്‍ ഫാദര്‍ സുശീലാണ് മര്‍ദിച്ചതെന്നാണ് കുട്ടി മൊഴി . മര്‍ദനത്തെ തുടര്‍ന്ന് പരുക്കേറ്റ കുട്ടി
അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഒല്ലൂര്‍പൊലീസ് സ്ഥലത്തെത്തി കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്ക്രൂഡ്രൈവര്‍ കൊണ്ട് അടിച്ചിട്ടുണ്ട്. ഈ കുട്ടിയല്ല മോഷണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. മാതാപിതാക്കള്‍ മരിച്ച ശേഷം മര്‍ദനത്തിനിരയായ കുട്ടിയും സഹോദരന്മാരും 2018 മുതല്‍ ചെന്നായ്പാറ ആശ്രമത്തിലാണ് കഴിയുന്നത്. സംഭവത്തില്‍ വൈദികന്‍ സുശീലിനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.