കോഴിക്കോട് ബൈക്കില്‍ കടത്തിയ പത്ത് കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും പിടിയില്‍
കോഴിക്കോട് മുക്കത്ത് കഞ്ചാവുമായി സഹോദരനും സഹോദരിയും പിടിയില്‍. പത്ത് കിലോ കഞ്ചാവ് ബൈക്കില്‍ കടത്താനാണ് ഇവര്‍ ശ്രമിച്ചത്. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സൂര്യപ്രഭ എന്നിവരാണ് പിടിയിലായത്. രാത്രി 11 മണിക്ക് നടന്ന പതിവ് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
കഞ്ചാവുമായി രണ്ട് പേര്‍ ബൈക്കില്‍ പോകുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബൈക്ക് കണ്ടെത്തിയതും പിന്തുടര്‍ന്ന് പിടികൂടിയതും. മലയോരത്തെ വിവിധ മേഖലകളില്‍ മാറി താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറയുന്നു