Saturday, October 19, 2024
Gulf

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ ടാക്സിവേയിലിലാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കില്ല. ഫ്ളൈ ദുബൈയുടെയും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

ബോയിങ് 737–800 വിമാനമാണ് കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്ത് അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. വിമാനം തിരിച്ചിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്ളൈ ദുബൈ അറിയിച്ചു. ബഹ്റൈൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് ഗൾഫ് എയർ വിമാനത്തിന്റെ വിങ്സില്‍ ബോയിങ് വിമാനം ഇടിച്ചത്. കൂട്ടിയിടിയെ തുടർന്ന് രണ്ടു മണിക്കൂർ നേരം രണ്ട് റൺവേയുടെയും പ്രവർത്തനം നിർത്തിവെച്ചു.

Leave a Reply

Your email address will not be published.