അമേരിക്കയിൽ മലയാളി എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു
അമേരിക്കയിൽ മലയാളി എൻജിനീയറും മൂന്ന് വയസുകാരനായ മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്.
ഐടി എഞ്ചിനീയറായ ജാനേഷ് കുടുംബസമേതം ഫ്ളോറിഡയിലെ ടാംപയിലാണ് താമസം. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള ഒരു മകൻ കൂടിയുണ്ട്.