Wednesday, January 8, 2025
World

ഓസ്‍കറില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം, അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

ഓസ്‍കർ വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ‘ദ എലഫന്റ് വിസ്‍പറേഴ്‍സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്‍കര്‍ നേടി. 11 നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്‍ക്കുമുള്ള പുരസ്‍കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’), മികച്ച നടനായി ബ്രെൻഡൻ ഫ്രേസര്‍ (‘ദ വെയ്ല്‍’) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.

അവാര്‍ഡുകള്‍ ഒറ്റ നോട്ടത്തില്‍

മികച്ച ആനിമേഷൻ ചിത്രം: ഗില്ലെര്‍മോ ഡെല്‍ ടോറോസ്സ് പിനാക്കിയോ

മികച്ച സഹ നടൻ: കെ ഹുയ് ക്വാൻ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹ നടി: ജാമി ലീ കര്‍ട്ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ സിനിമ: നവോമി

മികച്ച ഹ്രസ്വ ചിത്രം: എൻ ഐറീഷ് ഗുഡ് ബൈ

മികച്ച ഛായാഗ്രാഹകൻ: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)

മിക്ക മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍- ദ വെയ്‍ല്‍

മികച്ച വസ്‍ത്രാലങ്കാരം: റുത്ത് കാര്‍ടെര്‍ (ബ്ലാക്ക്: വഗാണ്ട ഫോര്‍ എവര്‍)

മികച്ച വിദേശ ചിത്രം: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഡോക്യമെന്ററി ഷോര്‍ട് ഫിലിം: ദ എലിഫന്റ് വിസ്‍പറേഴ്‍സ്)

പ്രൊഡക്ഷൻ ഡിസൈൻ: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച പശ്ചാത്തല സംഗീതം: വോക്കര്‍ ബെര്‍ടെല്‍മാൻ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച വിഷ്വല്‍ എഫക്റ്റ്‍സ് : അവതാര്‍: വേ ഓഫ് വാട്ടര്‍

മികച്ച തിരക്കഥ : ഡാനിയല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട് ( എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച അവലംബിത തിരക്കഥ: സാറ പോളി (വുമണ്‍ ടോക്കിംഗ്)

സൗണ്ട് ഡിസൈൻ: ടോപ് ഗണ്‍: മാവെറിക്ക്

മികച്ച ഗാനം: നാട്ടു നാട്ടു (ആര്‍ആര്‍ആര്‍)

മികച്ച സംവിധായകര്‍: ഡാനിയല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടൻ: ബ്രണ്ടൻ ഫ്രേസര്‍ (ദ വെയ്‍ല്‍)

മികച്ച നടി: മിഷേല്‍യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ചിത്രം: എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്.

Leave a Reply

Your email address will not be published. Required fields are marked *