Thursday, January 23, 2025
World

ഫേസ്ബുക്കിന് പിറകെ ഇന്‍സ്റ്റാഗ്രാമിനും നിരോധമേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന് നിരോധമേര്‍പ്പെടുത്തിയതിന് പിറകെ അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ചത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുടേത് ശരിയായ നടപടിയല്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു.

ഈ നടപടി കൊണ്ടുള്ള പ്രത്യാഘാതം വളരെ വലുതാണ്. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം വിലയിരുത്തി.

റഷ്യയ്ക്ക് നേരെയുള്ള യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ കമ്പനികളും റഷ്യന്‍ ഭരണകൂടവും അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഇതോടെ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേ്‌സ്ബുക്ക് വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *