ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കും
ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്ക അനുമതി നൽകിയേക്കും. ഫൈസറിന് അടിയന്തര അനുമതി അനുവദിക്കാൻ യു എസ് ഫുഡ് ആൻഡ് ഡ്രക് അഡ്മിനിസ്‌ട്രേഷന് മുതിർന്ന ആരോഗ്യവിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ബഹ്‌റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ഫൈസറിന്റെ വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ട്
ബ്രിട്ടനാണ് ഫൈസർ കൊവിഡ് വാക്‌സിന് ആദ്യം അനുമതി നൽകിയത്. പിന്നാലെ ബഹ്‌റൈനും അനുമതി നൽകി. ബ്രിട്ടനിൽ വാക്‌സിൻ ആദ്യ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈനിൽ അടുത്തയാഴ്ച മുതൽ കുത്തിവെപ്പ് ആരംഭിക്കും.