Saturday, October 19, 2024
World

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരാജയം : വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

മോസ്‌കോ : റഷ്യയുടെ കോവിഡ് വാക്സിന്‍ പരാജയം, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍. കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്‌കോ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. തളര്‍ച്ചയും പേശീവേദനയുമാണ് പ്രധാനമായും അനുഭവപ്പെട്ടത്. ദ് മോസ്‌കോ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടത്. അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്പുട്‌നിക് 5 കോവിഡ് 19 വാക്‌സീന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. 14% പേര്‍ക്കാണ് ക്ഷീണവും പേശീവേദനയും 24 മണിക്കൂര്‍ നേരത്തേക്ക് അനുഭവപ്പെട്ടത്. ശരീരോഷ്മാവ് വര്‍ധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.