മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു
മലയാളിയായ ഐഎസ് തീവ്രവാദി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം. ഐഎസ് ഖൊറാസൻ സംഘടനയുടെ മുഖപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. നജീബ് അൽ ഹിന്ദി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഐഎസിന്റെ മുഖപത്രം വോയ്‌സ് ഓഫ് ഖൊറാസൻ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23കാരനായ എംടെക് വിദ്യാർഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു
അതേസമയം നജീബിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ റിപ്പോർട്ടിലില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയത്. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസം തന്നെയാണ് ഇയാൾ ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയ്‌സ് ഓഫ് ഖൊറാസൻ റിപ്പോർട്ട് ചെയ്യുന്നു