ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു
ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. 1982 ലോകകപ്പിൽ ഇറ്റലിക്ക് ലോകകപ്പ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പൗളോ തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്‌കോററും.
1982 ലോകകപ്പ് ജയത്തോടെ റോസി ഫുട്‌ബോൾ ഇതിഹാസ പദവിയിലേക്ക് ഉയരുകയായിരുന്നു. ടൂർണമെന്റിലാകെ ആറ് ഗോളുകളാണ് അദ്ദേഹം നേടിയത്. ഗോൾഡൻ ബൂട്ടിന് പുറമെ ബാലൻ ഡി ഓർ പുരസ്‌കാരവും അദ്ദേഹം നേടിയിയിരുന്നു
യുവന്റസ്, എ സി മിലാൻ ടീമുകളുടെ മുന്നേറ്റ താരമായിരുന്നു. ഇറ്റലിക്കായി 48 മത്സരങ്ങൾ കളിച്ച പൗളോ 20 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്