ഇന്ത്യൻ ഫുട്‌ബോൾ മുൻ നായകൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസങ്ങളിലൊരാളായ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസ്സായിരുന്നു. പുലർച്ചെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെ തുടർന്നാണ് ചാപ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1991 മുതൽ 2001 വരെ പത്ത് വർഷക്കാലം ഇന്ത്യൻ ടീമിൽ കളിച്ചു. ടീമിന്റെ നായകനായും പ്രവർത്തിച്ചിട്ടുണ്ട്. മിഡ്ഫീൽഡ് മാന്ത്രികനെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എഫ് സി കൊച്ചിൻ താരമായിരുന്നു
കോഴിക്കോട് ആസ്ഥാനമായ ക്വാർട്‌സ് എഫ് സി ടീമിന്റെ മുഖ്യപരിശീലകനായി ഇരിക്കവെയാണ് മരണം സംഭവിച്ചത്. ഈസ്റ്റ് ബംഗാളിനായും ജെ സി ടിക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.