നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി
നൊബേൽ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ്‌സായി വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. മലാല തന്നെയാണ് ട്വിറ്റർ വഴി വിവാഹ വാർത്ത പുറത്തുവിട്ടത്.
ബ്രിട്ടനിലെ ബർമിംഗ്ഹാമിലെ വീട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മുന്നോട്ടുള്ള ജീവിതത്തിൽ പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു. ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ് എന്നും മലാല ട്വീറ്റ് ചെയ്തു.