Thursday, January 23, 2025
World

ചൈന ചതിക്കും, കടക്കെണിയിലാക്കും; മുന്നറിയിപ്പുമായി ബംഗ്ലാദേശ് ധനമന്ത്രി

ചൈനയെ വിശ്വസിക്കരുതെന്ന് ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാൽ. ചൈന ചതിക്കുമെന്നും കടക്കെണിയിലാക്കുമെന്നും മുസ്തഫ കമാൽ വികസ്വര രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയിലൂടെ വായ്പയെടുക്കുന്ന രാജ്യങ്ങൾ ഭീമമായ കടക്കെണിയിലേക്ക് വീഴുമെന്ന് അദ്ദേഹം പറയുന്നു.

ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മുസ്തഫ കമാലിൻ്റെ പ്രതികരണം. ബീജിങ് നൽകുന്ന വായ്പകൾ വിലയിരുത്തുന്നതിന് കൂടുതൽ കൃത്യതയുള്ള ഒരു പ്രക്രിയ പിന്തുടരാൻ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള മോശം വായ്പകൾ കടക്കെണിയിലായ വളർന്നുവരുന്ന വിപണികളിൽ സമ്മർദ്ദം ചെലുത്തും. കൃത്യമായ പഠനത്തിനു ശേഷമേ ഒരു പ്രൊജക്ട് ആരംഭിക്കാവൂ എന്നും മുസ്തഫ കമാൽ പറഞ്ഞു. ലോകമെമ്പാടും ഇത്തരം പ്രതിസന്ധികളാണ്. എല്ലാവരും ചൈനയെ കുറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് അത് അംഗീകരിക്കാതിരിക്കാനാവില്ല. അവരുടെ ഉത്തരവാദിത്തമാണത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകെ വിദേശ കടത്തിൻ്റെ 6 ശതമാനം, 4 ബില്ല്യൺ യുഎസ് ഡോളറാണ് ബംഗ്ലാദേശ് ചൈനയ്ക്ക് നൽകാനുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *