ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംശയകരമായ സാഹചര്യത്തിൽ ചൈനീസ് പൗരൻ പിടിയിൽ
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംശയകരമായ സാഹചര്യത്തിൽ ചൈനീസ് പൗരൻ പിടിയിൽ. ബംഗാളിലെ മാൽഡ ജില്ലയോട് ചേർന്ന അതിർത്തിയിൽ നിന്നാണ് ഹാൻ ജുൻവെ എന്ന 35കാരനെ പിടികൂടിയത്.
ബംഗ്ലാദേശി വിസ, ചൈനീസ് പാസ്‌പോർട്ട്, ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡുകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി. ഇയാൾക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ മാൻഡറിൻ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
ജുൻവെയുടെ ബംഗ്ലാദേശ് സന്ദർശന ലക്ഷ്യം എന്താണെന്നും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്. ഇയാളെ സൈനിക ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.