Saturday, October 19, 2024
World

തുർക്കിക്ക് 85 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക

ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് അടിയന്തര സഹായത്തിനായി 85 മില്യൺ ഡോളർ പ്രഖ്യാപിച്ച് അമേരിക്ക. ഭക്ഷണം, പാർപ്പിടം, ആരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നൽകുന്നതെന്ന് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അറിയിച്ചു.

ആളുകൾക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനും പകർച്ചവ്യാധികൾ തടയുന്നതിനും ഈ ഫണ്ട് സഹായകമാകുമെന്ന് യുഎസ്എഐഡി വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷിയുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുമായി ടെലിഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതിനകം രക്ഷാസംഘത്തെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. അടിയമാനിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി യുഎസ്എഐഡി അറിയിച്ചു. നായ്ക്കൾ, ക്യാമറകൾ, ശ്രവണ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്നും USAID പറഞ്ഞു.

Leave a Reply

Your email address will not be published.