Thursday, January 23, 2025
World

ഒറ്റപ്രസവത്തില്‍ 10 കുഞ്ഞുങ്ങൾ:ലോകത്തെ അത്ഭുതപ്പെടുത്തി മുപ്പത്തിയെഴുകാരി

 

കേപ്ടൗൺ:ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികൾക്ക് ജൻമം നൽകി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതി.ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. എട്ട് കുട്ടികളാണ് തൻറെ ഗർഭപത്രത്തിൽ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി, പിന്നീട് അതുള്‍ക്കൊള്ളാനുള്ള ശ്രമമായി . ഗോസിയാമെ തമാരാ സിതോള്‍ പറയുന്നു .
” ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍ വളരാന്‍ സ്ഥലമുണ്ടാകുമോയെന്ന സംശയം, “കൈകളോ തലയോ ഉടലോ കൂടിച്ചേര്‍ന്ന് കുട്ടികള്‍ പിറക്കാനിടയാവുമോ എന്ന ഭയം, പരിഭ്രമിച്ച സിതോളിന് ഡോക്ടര്‍ ധൈര്യം പകര്‍ന്നു.

സിതോള്‍ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെയുള്ള ഗര്‍ഭകാല പരിശോധനകളില്‍ എട്ട് കുട്ടികള്‍ സിതോളിന്റെ ഗര്‍ഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് 37 കാരി സിതോള്‍ പത്ത് ശിശുക്കളുടെ അമ്മയായി.

കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റിക്കോഡിനെ കടത്തി വെട്ടിയിരിക്കുകയാണ് സിതോള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *