കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യ പ്രതിയായ ഭീകരൻ കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിലെ പ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിൽ മാർച്ച് ഒന്നിനാണ് ഭീകരൻ മിസ്ത്രി കൊല്ലപ്പെട്ടത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സംരക്ഷണത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു കൊലപാതകം.
മുഖം മറിച്ചെത്തിയ രണ്ട് പേർ സഹൂർ മിസ്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഡോക്ടർ എന്ന അപരനാമത്തിലാണ് ഈ ഭീകരൻ അറിയപ്പെട്ടിരുന്നത്. വിമാന റാഞ്ചലിനിടെ യാത്രക്കാരനെ കത്തി വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇയാളായിരുന്നു.
1999ലാണ് 180 യാത്രക്കാരുമായി കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പാക് തീവ്രവാദികൾ റാഞ്ചിയത്. ഇന്ത്യയിൽ ജയിലിൽ കഴിഞ്ഞിരുന്ന മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷമാണ് ദിവസങ്ങൾക്ക് ശേഷം വിമാനം വിട്ടുനൽകിയത്.