നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കി ജോലിക്കാരന്റെ മൊഴി
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കുരുക്കി ജോലിക്കാരൻ ദാസന്റെ മൊഴി. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പോലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ വിലക്കിയെന്നാണ് ജോലിക്കാരൻ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ജോലിക്കാരൻ ദാസൻ മൊഴി നൽകിയത്
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബാലചന്ദ്രകുമാർ.
വീട്ടിൽ വരുന്ന സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്തായതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചന കേസ് എടുത്തത്.