Sunday, January 5, 2025
Kerala

അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത

 

സംസ്ഥാനത്ത് അര്‍ഹതയില്ലാതെ നേടിയ ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത. ഇത്തരത്തില്‍ കാര്‍ഡ് ഉള്ളവര്‍ ജൂണ്‍ 30നകം തിരികെ നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റില്‍ നിന്ന് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കോവ്ഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 40 തോളം പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണ്,’ ഭക്ഷ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യകിറ്റ് വിതരണം നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും. ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *