ചാറ്റ് ജിപിടി ഉപയോഗിച്ച് ട്രെയിൻ അപകടത്തിൻ്റെ വ്യാജ വാർത്ത; ചൈനയിൽ ഒരാൾ അറസ്റ്റിൽ
ചാറ്റ് ജിപിടി ഉപയോഗിച്ച് ടെയിൻ അപകടത്തിൻ്റെ വ്യാജവാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലാണ് സംഭവം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.
ട്രെയിൻ അപകടത്തിൻ്റെ വാർത്ത തയ്യാറാക്കി വിവിധ അക്കൗണ്ടുകളിലൂടെ ഇയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രിൽ 25നുണ്ടായ ട്രെയിൻ അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടെന്ന് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് എന്ന മാധ്യമത്തിൻ്റേതെന്ന പേരിൽ ഇയാൾ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. 20ലധികം അക്കൗണ്ടുകളിൽ നിന്ന് ഈ വാർത്ത പങ്കുവച്ചതായി സൈബർ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.