ആഫ്രിക്കയിലെ സിയറാലിയോണിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് 92 മരണം
ഫ്രീടൗൺ: തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് കുറഞ്ഞത് 92 പേർ മരിച്ചു. നൂറിലധികം പേർക്കു പരിക്കേറ്റു.
ബസുമായി കൂട്ടിയിടിച്ച ടാങ്കറിൽനിന്ന് എണ്ണ ചോർത്തിയെടുക്കാനായി ജനങ്ങൾ തടിച്ചുകൂടിയപ്പോഴാണ് സ്ഫോടനമുണ്ടായത്. തലസ്ഥാനമായ ഫ്രീടൗണിന്റെ കിഴക്കൻ പ്രാന്തത്തിലുള്ള വെല്ലിംഗ്ടണിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ദുരന്തം.
അത്യുഗ്രൻ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും സ്ഥാപനങ്ങളും കത്തിനശിച്ചു. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.