Sunday, April 13, 2025
World

യുക്രൈനിലെ സുമി അടക്കം നാല് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം

 

യുക്രൈനിലെ നാല് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന സുമി, മരിയുപോൾ, ഖാർകീവ്, കീവ് എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം നൽകുന്നതിനാണ് വെടിനിർത്തൽ

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അഭ്യർഥന മാനിച്ചാണ് റഷ്യൻ സൈന്യം വെടിനിർത്തലിന് തയ്യാറായത്. ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്

നിരവധി മലയാളികൾ അടക്കം കുടുങ്ങിയ നഗരമാണ് സുമി. വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ വെടിനിർത്തലും പ്രഖ്യാപിച്ചത് രക്ഷാദൗത്യത്തിന്റെ വേഗത വർധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *