അമേരിക്കയിൽ സംഗീതനിശക്കിടെ തിക്കും തിരക്കും; എട്ട് പേർ മരിച്ചു
അമേരിക്കയിലെ ഹൂസ്റ്റണിൽ സംഗീത നിശക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആസ്‌ട്രോ വേൾഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ട്രാവിസ് സ്‌കോട്ടിന്റെ പരിപാടിക്കിടെയാണ് സംഭവം
ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം സംഭവിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ 17 പേരെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 11 പേർക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതർ പറയുന്നു.