ഫെബ്രുവരി 22 മുതൽ സ്കൂളുകൾ തുറക്കും
സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് ഏവരും കരുതുന്നത്. നിലവിൽ ഇഗ്ലണ്ടിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച് 8 നും രണ്ടാഴ്ച്ച മുമ്പാണ് സ്ക്കോട്ട്ലൻഡിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.