ലൈംഗികാടിമയാക്കി, സ്ത്രീയെ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടു, പൊലീസെത്തുമ്പോൾ കണ്ടത് ദാരുണമായ കാഴ്ച
ജോർജ്ജിയയിലെ ഒരു വീട്ടിൽ ലൈംഗികാടിമയായി അടച്ചിട്ട സ്ത്രീയെ ഒടുവിൽ പൊലീസെത്തി മോചിപ്പിച്ചു. ഒരു പട്ടിക്കൂട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു പൊലീസ് എത്തുമ്പോൾ അവളെ. കൂടാതെ, അവളെ തല്ലുകയും കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വീട്ടിലെ മുൻ താമസക്കാരനായിരുന്ന ആൾ ചില സാധനങ്ങൾ തിരിച്ചെടുക്കാൻ റിച്ച്‍മൗണ്ട് കൗണ്ടിയിലുള്ള ഈ വീട്ടിലേക്ക് പോയപ്പോഴാണ് സ്ത്രീയെ ദയനീയമായ അവസ്ഥയിൽ കണ്ടെത്തുന്നത്. പിന്നാലെ പരിഭ്രാന്തനായ ഇയാൾ പൊലീസിൽ വിവരമറിയിക്കുകയും അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുറിയിൽ പ്രവേശിച്ചപ്പോൾ കണ്ടത് നഗ്നനയാക്കി, ക്രൂരമായി അക്രമിക്കപ്പെട്ട് നായക്കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിലയിൽ ഒരു സ്ത്രീയെ ആണ് എന്ന് ഇയാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീട്ടിലുണ്ടായിരുന്ന ആൾ ഇയാളോട് പറഞ്ഞത് ആ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീ തന്റെ ലൈംഗികാടിമയാണ് എന്നാണ്.
അവൾ എന്നിൽ നിന്നും ഒരുകൂട്ടം സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. അതിന്റെ പണം തരുന്നത് വരെ അവളെ ഞാൻ ലൈംഗികാടിമയാക്കി വയ്ക്കും. അവളത് തിരികെ തരുന്നത് വരെ അവളെ ഞാൻ ഇവിടെ പിടിച്ചു വയ്ക്കും എന്നും അയാൾ പറഞ്ഞുവത്രെ.
താൻ കാണുമ്പോൾ അവൾ നഗ്നയായിരുന്നു എന്നും സഹായത്തിന് വേണ്ടി കരയുകയായിരുന്നു എന്നും സ്ത്രീയെ ആ അവസ്ഥയിൽ കണ്ടെത്തിയ ആൾ പറഞ്ഞു. വീട്ടിൽ വേറെയും ആളുകളുണ്ടായിരുന്നു എന്നും അവരെല്ലാം സ്ത്രീയെ ഉപദ്രവിക്കുമായിരുന്നു എന്നും പൊലീസ് പറയുന്നു.
പൊലീസ് എത്തുമ്പോൾ മുഖത്ത് വിവിധ പരിക്കുകളോടെ നായക്കൂട്ടിൽ കിടക്കുകയായിരുന്നു സ്ത്രീ. ഒരു കണ്ണ് പോലും വല്ലാതെ തകർന്ന അവസ്ഥയിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.