അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി ചൈന: ഇന്ത്യക്ക് ആശങ്ക വർധിപ്പിക്കുന്ന നീക്കമെന്ന് വിദഗ്ദർ
കാബൂള്‍: അഫ്ഗാലെ ബാഗ്രാം വ്യോമതാവളം ഉൾപ്പെടയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈനയുടെ കൈവശം എത്തുന്നത് ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് വിദേശകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ അകറ്റുന്നതിനും മേഖലയിലെ ശക്തികേന്ദ്രമായി യായി മാറുന്നതിനുമുളള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ചൈന അഫ്ഗാനിലെ വ്യോമതാവളങ്ങള്‍ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂള്‍ വിമാനത്താവളത്തിനു പകരം യുഎസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്.
മുമ്പ് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന ബാഗ്രാം വ്യോമതാവളം നിയന്ത്രണത്തിലാക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് കരുതേണ്ടതെന്നും അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുന്‍ യുഎന്‍ നയതന്ത്രജ്ഞ നിക്കി ഹാലെ വ്യക്തമാക്കി.