നൈജീരിയയിൽ തോക്കുധാരികൾ സ്‌കൂൾ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ ആയുധധാരികൾ സ്‌കൂൾ ആക്രമിച്ച 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. സംഫാറ സംസ്ഥാനത്താണ് സംഭവം. കയ ഗ്രാമത്തിലെ സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ചു കയറി തോക്കുധാരികൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി പോലീസ് വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘമാണ് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബർ മുതൽ വടക്കൻ നൈജീരിയയിൽ നിന്ന് ഇതേ പോലെ നൂറുകണക്കിന് കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിട്ടുള്ളത്. പണം നൽകുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവരെ കൊലപ്പെടുത്തുകയാണ് ഇവരുടെ രീതി