Wednesday, January 8, 2025
World

മാഗി അടക്കം 60% ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ല; നെസ്‌ലയ്‌ക്കെതിരെ റിപ്പോര്‍ട്ട്

 

ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്‌ലയുടെ 60 ശതമാനത്തിലധികം ഭക്ഷ്യോത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് റിപ്പോര്‍ട്ട്. മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്‌സ്, നെസ്‌കഫെ തുടങ്ങി നെസ്‌ല ഉത്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങള്‍ ആരോഗ്യകരമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14 മുതല്‍ 15 ശതമാനം വരെ കുറച്ചിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ ആരോഗ്യകരമാക്കുന്നത് വരെ ഇത് തുടരുമെന്നും പോഷകാഹാരവും ആരോഗ്യ തന്ത്രവും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രോജക്ട് നടന്നുക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

യു.കെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെസ്ലയുടെ ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിങ് സിസ്റ്റത്തില്‍ 3.5 ശതമാനം റേറ്റിങ് മാത്രമേ ഉള്ളൂ. കമ്പനിയുടെ മൊത്തത്തിലുള്ള ഭക്ഷണപാനീയങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ 70 ശതമാനം ഉത്പന്നങ്ങളും ഈ റേറ്റിങ് നേടുന്നതില്‍ പരാജയപ്പെട്ടു.

ശുദ്ധമായ കോഫി ഒഴികെ 90 ശതമാനം പാനീയങ്ങളും മിഠായി, ഐസ്‌ക്രീം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ 82 ശതമാനം വെള്ളവും 60 ശതമാനം പാലുള്‍പ്പന്നങ്ങളും ഈ റേറ്റിങിന് മുകളിലാണുള്ളത്. അടുത്ത കാലത്തായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഉത്പപ്പന്നങ്ങളാണ് നെസ്‌ലെ പുറത്തിറക്കിയത്. അതേസമയം, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, ആരോഗ്യ ശാസ്ത്ര വിഭാഗം എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *