സുശാന്തിന്റെ മരണം: റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ എൻ സി ബി കുറ്റപത്രം
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്കെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം നൽകി. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
റിയയുടെ സഹോദരൻ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. ഇരുവരും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കുറ്റപത്രത്തിൽ പേരുള്ള 33 പേരിൽ എട്ട് പേർ നിലവിൽ കസ്റ്റഡിയിലാണ്.
സുശാന്തിന്റെ മരണത്തിൽ 2020 ജൂണിലാണ് എൻസിബി അന്വേഷണം ആരംഭിച്ചത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ള നിരവധി വസ്തുക്കളും അന്വേഷണത്തിനിടെ പിടിച്ചെടുത്തിരുന്നു.